Ticker

6/recent/ticker-posts

Header Ads Widget

Responsive Advertisement

മനുഷ്വത്വം എന്ന സ്നേഹ സമ്മാനം -ഒരു കുട്ടികഥ

ചിന്നു - ആട് 

ജീ റു - ജിറാഫ് 

കുഞ്ഞിക്കിളി - കിളി 

ചെമ്പൻ - ചെന്നായ് 



 

ചിന്നു : ല ല ല …..(പാടി വരുന്നു...) എന്റെ പ്രീയ കൂട്ടുകാരനെ കാണുന്നില്ലല്ലോ .. ജീറു.........എല്ലാ ദിവസവും ഞങ്ങള്‍ ഇവിടെയാണ് കïു മുട്ടുന്നത് ..അവന്‍ ഒരുപാടു തമാശ പറയും .....ഒരുമിച്ചു പുതിയ പുതിയ ഫുഡ് explore  ചെയ്യും ..എന്ത്രസമാണെന്നോ .... ങ്ങ ...നീ എത്തിയോ ....


ജീറു : ചിന്നുമോളെ അല്പം താമസിച്ചു പോയി ...ആ പുഴയുടെ അരികില്‍ നല്ല


പച്ചിലകള്‍ കïു ...ഞാന്‍ ആസ്വദിച്ച് കഴിച്ചു..സമയം പോയത് അറിഞ്ഞില്ല


ചിന്നു : ഞാന്‍ കുറെ ദിവസങ്ങളായി പറയുന്ന ആഗ്രഹം എന്നാ ജീറു സാധിച്ചു തരുന്നത് ...


ജീറു : എന്ത് ആഗ്രഹം ചിന്നു ?


ചിന്നു ; ഓ..മറന്നു പോയോ ? കാടിന് നാടിനും ഇടയിലുള്ള,  കുന്നിനു താഴെയുള്ള ആ തേന്‍ രുചിയുള്ള പുല്ലുകള്‍ ..എനിക്ക് അത് വേണം ജീറു ...


ജീറു : ചിന്നുക്കുട്ടി ...ആ സ്ഥലം അത്ര നല്ലത് അല്ല ...


ചിന്നു : അല്ലെങ്കിലും ജീറു ഇങ്ങനെയാ ...എന്റെ ആഗ്രഹത്തിന് ഒരു വിലയും ഇല്ലേ ..


( ചിന്നു കരയുന്നു)


ജീറു : ചിന്നു , നീ വിഷമിക്കേï , നാളെ ഈ സമയത്തു നമുക്ക് ഒരുമിച്ചു പോകാം , പക്ഷെ നമ്മള്‍ വളരെ സൂക്ഷിക്കണം .. ആ സ്ഥലത്തു മൃഗങ്ങളെ വേട്ടയാടുന്ന       കാട്ടുവേടന്മാര്‍ ഉï് എന്നാണ് സിംഹരാജ എന്നോട് പറഞ്ഞത് ..


ചിന്നു : അത് കുഴപ്പമില്ല ..എന്നാല്‍ നാളെ ഇതേ സമയം ..ഇതേ സ്ഥലം ഓക്കേ.. ബൈ...


 


സീന്‍ 2


ചിന്നു : ജീറുനെ കാണുന്നില്ലല്ലോ ..അവന്‍ എന്നും ലേറ്റ് ആണ് .. കാത്തു കാത്തു    നിന്ന് മടുത്തു ...


തേന്‍ പുല്ലിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ വായില്‍ വെള്ളം വരുന്നു ..ഞാന്‍  തേന്‍ പുല്ല് കഴിക്കാന്‍ പോകുവാ ..


എനിക്ക് കാത്തു നില്‍ക്കാന്‍ വയ്യ ..


(ചിന്നു പാട്ടും പാടി പോകുന്നു )


അയ്യോ ഈ പുല്ല് കല്‍ തന്നെ തിന്നാന്‍ തോന്നും .. ( കഴിക്കുന്നു ) ഹായ് ..നല്ല    രുചി...


(കുഴിയില്‍ വീഴുന്നു ) .. അയ്യോ ....രക്ഷിക്കൂ..


സീന്‍ 3


ജീറു  : എന്റെ കൂട്ടുകാരി നിന്നെ എത്ര നേരമായി ഞാന്‍ കത്ത് നില്കുന്നു ..        അവളെ കാണുന്നില്ലല്ലോ ..ഒന്ന് തിരക്കി നോക്കാം


( ജീറു  തിരക്കി പോകുന്നു )


സീന്‍ 4


ചിന്നു : അയ്യോ ..കാല്‍ പുതഞ്ഞു പോകുന്നു... ശ്വാസം മുട്ടുന്നേ .. എന്നെ പിടിക്കാന്‍ കാട്ടു വേടന്‍ വരും…… ഞാന്‍ ഏതു ചെയ്യും ..


രക്ഷിക്കണേ .... രക്ഷിക്കണേ ...


സീന്‍ 5

(കുഞ്ഞിക്കിളി പറന്നു വരുന്നു )

കുഞ്ഞിക്കിളി : ആരോ കരയുന്നല്ലോ ....ആരാ..എന്തുപറ്റി...


ചിന്നു : ഞാനാ ചിന്നു ... എനിക്ക് ശ്വസം മുട്ടുന്നു ...കാല്‍ പുതഞ്ഞു പുതഞ്ഞു പോകുന്നു .. ആ വേടന്‍ വന്നു ഇപ്പോള്‍ എന്നെ പിടിക്കും .. എന്നെ ഒന്ന് രക്ഷിക്കു    കുഞ്ഞക്കിളി ..


കുഞ്ഞിക്കിളി : ഹ ഹ  ( ചിരിക്കുന്നു ) ....നീ വലിയ സുന്ദരി ആണെന്ന് അല്ലായിരുന്നോ നിന്റെ ഭാവം ... മുന്‍പ് ഞാന്‍ നിന്നോട് പറഞ്ഞില്ലേ നിന്നെക്കാള്‍ സുന്ദരി ഞാന്‍ ആണെന്ന് .. അന്ന് നീ അത് സമ്മതിച്ചില്ലലോ.നീ അനുഭവിക്കു... ഈ കാട്ടിലെ ഏറ്റവും വലിയ സുന്ദരി ഞാനാ.. നിന്നെ കൊïുള്ള ശല്യം അങ്ങ് തീര്‍ന്നല്ലോ ..ഞാന്‍ പോകുവാ ..ഈ പൊരി വെയിലത്ത് ഒരുപാട് സമയം നിന്നാല്‍ എന്റെ കളര്‍ എല്ലാം മങ്ങി പോകും ..പോട്ടെ ചിന്നു ....ഞാനാണ് ഈ കാട്ടിലെ ഏറ്റവും വലിയ സുന്ദരി.. ആഹാ ..ആഹാ.. ആഹാ..ഹ...


ചിന്നു : കുഞ്ഞിക്കിളി പോകല്ലേ ...എന്നോട് കരുണ കാട്ടു ....ഈ ആപത്തിലെങ്കിലും കുശുമ്പ് കാട്ടാതെ അല്പം മനുഷത്വം കാട്ടു....


(കുഞ്ഞിക്കിളി പറന്നു പോകുന്നു )


ചിന്നു : ഞാന്‍ അല്പസമയം കൂടി ജീറു നെ കാത്തു നിന്നിരുന്നെങ്കില്‍ എനിക്ക് ഇങ്ങനെ സംഭവിക്കില്ലായിരുന്നു .. ഇനി ഞാന്‍ എന്ത് ചെയ്യും ? ....രക്ഷിക്കണേ .. രക്ഷിക്കണേ ...


(ചെമ്പന്‍ വരുന്നു )


ചെമ്പന്‍ : ഈ സ്ഥലം അത്ര നല്ലത് അല്ല ..വേഗം ഇവിടെ നിന്നും പോകുന്നത്  ആണ് നല്ലത് ..


ചിന്നു : രക്ഷിക്കണേ ...


ചെമ്പന്‍ : കേട്ടു നല്ല പരിചയം ഉള്ള ശബ്ദം ആണല്ലോ .. ആരാ ....എന്ത് പറ്റി...


ചിന്നു : ചെമ്പനോ ! ..ചെമ്പ ....എന്നെ ഒന്ന് രക്ഷിക്കൂ... എന്റെ ജീവന്‍ അപകടത്തിലാണ് ...


ചെമ്പന്‍ : ആഹാ ... ചിന്നുവോ .... നീ വലിയ ഒരു അഹങ്കാരി ആണ് ... നിന്നോട് ഒരു മുയലിനെ പിടിച്ചു തരാന്‍ പറഞ്ഞപ്പോള്‍ എന്തായിരുന്നു നിന്റെ ഭാവം... അനുഭവിക്കു ....എവിടെ നിന്റെ ഉറ്റ സുഹൃത് ....നിനക്ക് അങ്ങനെ തന്നെ വരണം ...


ചിന്നു : ചെമ്പ ...ആപത്തില്‍ മുഖം നോക്കാതെ സഹായിക്കാന്‍ കഴിയണം ...


ചെമ്പന്‍ : ഇല്ല ..ഇല്ല ..ഇവിടെ നിന്നാല്‍ എന്റെ ജീവന്‍ കൂടി അപകടത്തില്‍ ആകും ഞാന്‍ പോകുവാ..


( ചെമ്പന്‍ പോകുന്നു )


സീന്‍ 6


ജീറു ചിന്നുവിനെ തിരയുന്നു


ജീറു : ചിന്നു ചിന്നു .. നീ എവിടെയാ ... (തിരഞ്ഞു തിരഞ്ഞു നടക്കുന്നു )


ചിന്നു : ജീ റു എന്നെ രക്ഷിക്കൂ ...


ജീറു : നിന്നോട് ഞാന്‍ മിïില്ല .. എന്നെ കാത്തു നിലക്കാതെ നീ തന്നെ പോയില്ലേ ..എനിക്ക് പിണക്കം ആണ് ..


ചിന്നു : ജീറു  , പിണങ്ങല്ലേ....നീ എന്നോട് ക്ഷെമിക്കു ....നിന്റെ വാക്കു കേള്‍ക്കാതെ പോയത് കൊïാണ് എനിക്ക് ഈ ഗതി ഉïായത് .. ഇപ്പോള്‍ നീ എന്റെ ജീവന്‍ രക്ഷിക്കൂ.. അല്പം മനുഷ്യത്വം കാണിക്കു ..അല്ലെങ്കില്‍ എന്റെ ജീവന്‍ തന്നെ നഷ്ടപ്പെട്ടു പോകും ..


ജീറു : എന്താ ഒരു ശബ്ദം . അയ്യോ കാട്ടു വേടന്മാര്‍ വരുന്നു .. വാ വേഗം നമുക്ക് ഇവിടെ നിന്നും പോകാം ..


ചിന്നു ; എന്നെ വേഗം ഈ കുഴിയില്‍ നിന്നും രക്ഷിക്കൂ ജീറു ...


ജീറു : അയ്യോ എന്റെ ജീവന്‍ അപകടത്തില്‍ ആയല്ലോ .. എന്നാലും കുഴപ്പമില്ല ...വേഗം എന്റെ കഴുത്തില്‍ കയറു ചിന്നു..


(ബദ്ധപ്പെട്ടു ചിന്നു കയറുന്നു  ശബ്ദങ്ങള്‍ കൊടുക്കാം )


ചിന്നു : ജീറു വേഗം നമുക്ക് ഇവിടെ നിന്നും ഓടി രക്ഷപെടാം .. കാട്ടു വേടന്മാര്‍ അടുത്തു എത്താറായി ..


( ഓടുന്നു )


ചിന്നു ; ഹാവൂ രക്ഷപെട്ടു ..... ജീ റു നിന്റെ കരുണയുള്ള ഹൃദയമാണ് എന്റെ രക്ഷപെടലിനു കാരണമായത് .. നീയാണ് യഥാര്‍ത്ഥ സുഹൃത് ...ഞാന്‍ നിന്നോട് തെറ്റ് ചെയ്തിട്ടും നീ എന്നെ ചേര്‍ത്ത് നിര്‍ത്തി ... മറ്റുള്ളവര്‍ എല്ലാം എന്നെ വെറുതെ കുറ്റപ്പെടുത്തി ...അതെ സഹ ജീവിയോട് മാനുഷത്വം കാട്ടിയ നീ തന്നെ യഥാര്‍ത്ഥ സുഹൃത് ...


ജീറു : അതെ നിന്റെ സന്തോഷത്തിലും ദുഖത്തിലും എല്ലാം ഞാന്‍ നിന്റെ ഒപ്പമുï് ചിന്നുക്കുട്ടി .. ഞാന്‍ നിനക്ക് ഒരു സമ്മാനം തരട്ടെ ..


ചിന്നു ; എന്താ സമ്മാനം ..


ജീറു :  ( ദൂരേക്ക് ചൂïി കാണിക്കുന്നു )


ഇതാണ് നീ ആഗ്രഹിച്ച ആ തേന്‍ പുല്ല് ...


ചിന്നു : നന്ദി ജീ റു...


 



Post a Comment

0 Comments